സ്വയം നീങ്ങിയ കാറിനടിയില്‍ പെട്ട് ഉടമ മരിച്ചു

Posted on: August 7, 2013 6:00 am | Last updated: August 7, 2013 at 12:48 am
SHARE

കോഴിക്കോട്: വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്ടെന്ന് നീങ്ങിയത് തടയാന്‍ ശ്രമിച്ച യുവാവ് കാറിനടിയില്‍ പെട്ട് മരിച്ചു. കരുവശ്ശേരി പുതുങ്ങുളങ്ങര പാറമ്മല്‍ റോഡില്‍ കാഞ്ചിധാമം ഹൗസില്‍ ബാലകൃഷ്ണന്റെ മകന്‍ ധനേഷ് (46) ആണ് കാറിനടിയില്‍ പെട്ട് മരിച്ചത്. ഹാന്‍ഡ് ബ്രേക്കിട്ട് നിര്‍ത്തിയ കാര്‍ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട ധനേഷ്, കാര്‍ തള്ളി നിര്‍ത്താന്‍ ശ്രമിച്ചു. ഇതിനിടെ കാറിനും വീടിന്റെ മതിലിനും ഇടയില്‍പ്പെട്ട് ഞെരുങ്ങുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിമാടുകുന്നില്‍ ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തി വരികയായിരുന്നു.
മാതാവ്: ചന്ദ്രി. ഭാര്യ: ഷിംന. മക്കള്‍: അക്ഷര, അക്ഷിത്. സഹോദരങ്ങള്‍: സുഭാഷ്, രാഗേഷ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.