‘പെരുന്നാള്‍ നിലാവ്’ പ്രകാശനം ചെയ്തു

Posted on: August 6, 2013 10:52 pm | Last updated: August 7, 2013 at 11:02 pm
SHARE

PERUNNAL NILAVU RELEASEDദോഹ. ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൗഹാര്‍ദ്ദം മെച്ചപ്പെടുത്താനും സഹായകകരമാക്കണമെന്ന് ദി ട്രൂത്ത് ഡയറക്ടര്‍ മുനീര്‍ മങ്കട അഭിപ്രായപ്പെട്ടു. മന്‍സൂറയിലെ കാറ്റര്‍ കാറ്ററിംഗ് ഹാളില്‍ മീഡിയ പഌസ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസം നീണ്ടുനിന്ന റമദാന്‍ വ്രതത്തോടനുബന്ധിച്ചുള്ള ഈദാഘോഷം ആത്മീയമായും സാമൂഹികമായും ഒട്ടേറെ മാനങ്ങളുള്ളതാണെണും. മനസും ശരീരവും ഒരു പോലെ വ്യാപൃതമായ വ്രതാനുഷ്ഠാനത്തിന്റെ ആത്മ വിശുദ്ധിയില്‍ നിുള്ള സന്തോഷാതിരേകത്തിന്റെ കുളിര്‍ക്കാറ്റുമായി സമാഗതമാകുന്ന ഈദുല്‍ ഫിത്വര്‍ സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ധത്തിന്റേയും സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. പ്രവാസി കൂട്ടായ്മകളും കുടുംബസംഗമങ്ങളും ആഘോഷങ്ങളെ കൂടുതല്‍ അര്‍ഥവത്താക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങില്‍ മീഡിയ പഌസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം സിജി ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ട് ഡോ. എം. പി. ഷാഫി ഹാജി നിര്‍വഹിച്ചു. ട്രൈ വാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ ചോമയില്‍പെരുന്നാള്‍ നിലാവിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. ഈദാഘോഷത്തിന്റെ സുപ്രധാനമായ ഭാഗം സന്ദേശം കൈമാറുകയും സ്‌നേഹ ബന്ധങ്ങള്‍ ശക്തമാക്കുകയുമാണെും ഈയര്‍ഥത്തില്‍ ഏറെ പ്രസക്തമായ സംരംഭമാണ്്് ഈ പ്രസിദ്ധീകരണമെന്നും ഷാഫി ഹാജി പറഞ്ഞു.

ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം. പി. ഹസന്‍ കുഞ്ഞി, ഗ്രാന്റ് മാര്‍ട് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുസ്തഫ ബക്കര്‍, വോയ്‌സ് ഓഫ് കേരള അഹ്‌ലന്‍ ദോഹ പ്രോഗ്രാം ഡറക്ടര്‍ യതീന്ദ്രന്‍ മാസ്റ്റര്‍ , ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് റഈസ് അഹ്മദ് സംസാരിച്ചു. സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍ ഡോ.വണ്ടൂര്‍ അബൂബക്കര്‍, ഹാസല്‍ ഖത്തര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍ ഹകീം, കെ. എം. സ്ി. സി. സംസ്ഥാന കമ്മറ്റി സെക്രട്ടറി നിഅമതുല്ല കോട്ടക്കല്‍ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.

മീഡിയ പഌസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. അബ്്ദുല്‍ ഫത്താഹ് നിലമ്പൂര്‍, ഷറഫുദ്ധീന്‍ തങ്കയത്തില്‍, സെയ്തലവി അണ്ടേക്കാട്, യൂനുസ് സലീം , ശിഹാബുദ്ധീന്‍, സിയാഹു റഹ് മാന്‍ മങ്കട എന്നിവര്‍ പരിപാടിക്ക്് നേതൃത്വം നല്‍കി.