പാക്കിസ്ഥാനില്‍ സുരക്ഷ ശക്തമാക്കി

Posted on: August 6, 2013 11:29 pm | Last updated: August 6, 2013 at 11:29 pm
SHARE

ഇസ്‌ലാമാബാദ്: വിവിധ അക്രമ സംഭവങ്ങളുടെയും താലിബാന്‍ ഭീഷണിയുടെയും പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍ സുരക്ഷ ശക്തമാക്കി. ഈദുല്‍ഫിത്വര്‍ അടുത്തുവരികയും ട്രെയിനില്‍ ബോംബ് പൊട്ടി മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് തലസ്ഥാനമായ ഇസ്‌ലാമാബാദ് അടക്കമുള്ള സ്ഥലങ്ങങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കറാച്ചിയില്‍നിന്നും ലാഹോറിലേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ ദിവസം ട്രെയിനില്‍ സ്‌ഫോടനം നടന്നത്. ബാഗിലാക്കി ട്രെയിനില്‍ സ്ഥാപിച്ച നാടന്‍ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു.

അക്രമസാധ്യത മുന്നില്‍ക്കണ്ട് റമസാന്‍ അവസാന നാളുകളില്‍ പോലീസും സൈന്യവും എല്ലാ വര്‍ഷവും ജാഗ്രത പുലര്‍ത്താറുണ്ട്. അല്‍ഖാഇദ ഭീഷണിയെത്തുടര്‍ന്ന് അമേരിക്ക മധ്യപൗരസ്ത്യമേഖലയിലും ആഫ്രിക്കയിലുമുള്ള 12ഓളം എംബസികള്‍ അടച്ചിട്ടിരിക്കയാണ്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇസ്‌ലാമാബാദിലെ ഫൈസല്‍ പള്ളിയിലെ സുരക്ഷ ശക്തമാക്കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് റിസ്‌വാന്‍ പറഞ്ഞു. അതേസമയം ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റ നഗരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഓട്ടോറിക്ഷ പോലീസ് പിടിച്ചെടുത്തു. സമീപത്തെ പെട്രോള്‍ പമ്പിന് സമീപം പാര്‍ക്ക് ചെയ്ത ഓട്ടോയില്‍നിന്നും 200 കിലോ സ്‌ഫോടക വസ്തുക്കള്‍ കണ്ടെ