Connect with us

National

സൈനികരുടെ വധം: ഇന്ത്യയെ പേടിപ്പിക്കാന്‍ സാധ്യമല്ല: സോണിയ

Published

|

Last Updated

ന്യൂഡല്‍ഹി: ആക്രമണത്തിലൂടെ ഇന്ത്യയെ പേടിപ്പിക്കാന്‍ സാധ്യമല്ലെന്ന് യു പി എ അധ്യക്ഷ സോണിയാ ഗാന്ധി. ജമ്മു കാശ്മീരില്‍ പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയില്‍ അഞ്ച് ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ പാക് വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.
ആക്രമണത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സോണിയാ ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതിര്‍ത്തി രാജ്യങ്ങള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ടുള്ള പാകിസ്ഥാന്‍ ആക്രമണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സോണിയയുടെ പ്രതികരണം. ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി മനീഷ് തിവാരി ഉറപ്പ് നല്‍കി. സംഭവത്തിന്റെ മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്നതിന് മുമ്പേയുള്ള പ്രതികരണം തീര്‍ത്തും അശുഭകരമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം സംഭവത്തെ തുടര്‍ന്ന് പാര്‍ലിമെന്റില്‍ രോഷപ്രകടനമുണ്ടായി. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ ഇന്നലത്തേക്ക് പിരിഞ്ഞു