ഫേസ്ബുക്ക് പരാമര്‍ശം: യു പിയില്‍ ദളിത് പണ്ഡിതന്‍ അറസ്റ്റില്‍

Posted on: August 6, 2013 10:25 pm | Last updated: August 6, 2013 at 10:25 pm
SHARE

Snapshot_20120601_5അലഹബാദ്: ദുര്‍ഗ ശക്തി ഐ എ എസിന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് യു പി സര്‍ക്കാറിനെതിരെ ഫേസ്ബുക്കില്‍ വിമര്‍ശന പോസ്റ്റ് നടത്തിയ ദളിത് പണ്ഡിതനെ അറസ്റ്റ് ചെയ്തു. സര്‍ക്കാറിനും മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവിനും എതിരെ ഫേസ്ബുക്കില്‍ അഭിപ്രായം പോസ്റ്റ് ചെയ്ത കുന്‍വാല്‍ ഭാരതിയെയാണ് റാംപൂര്‍ ജില്ലയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു. കലാപത്തിന് പ്രേരണ നല്‍കിയെന്ന കുറ്റം ചുമത്തിയാണ് ഭാരതിക്കെതിരെ കേസെടുത്തത്.
സമൂഹത്തില്‍ ഭിന്നതയും ഛിദ്രവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടു എന്ന വകുപ്പും ചേര്‍ത്തിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടിയുടെ റാംപൂര്‍ എം എല്‍ എ അഅ്‌സം ഖാനെതിരെ നടത്തിയ പരാമര്‍ശമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്റെ മക്കള്‍ ആരോപിച്ചു. യു പി. പി എസ് സി സംവണരവുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ദുര്‍ഗ ശക്തിയെ സസ്‌പെന്‍ഡ് ചെയ്തത് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മുതിര്‍ന്ന എസ് പി നേതാക്കളായ അഖിലേഷ് യാദവ്, മുലായം സിംഗ്, ശിവപാല്‍ സിംഗ് യാദവ്, അഅ്‌സം ഖാന്‍ എന്നിവര്‍ സംഭവത്തില്‍ സത്യത്തിനു നേരെ മുഖംതിരിഞ്ഞ് നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.