ആഡംബര കാര്‍ മോഷണം: പാക്കിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍

Posted on: August 6, 2013 9:36 pm | Last updated: August 6, 2013 at 9:36 pm
SHARE

range roverഷാര്‍ജ: റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്ന് വ്യാജ രേഖകള്‍ കാണിച്ച് കാര്‍ തട്ടാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍. കൃത്രിമ പാസ്‌പോര്‍ട്ട് കോപ്പി ഹാജരാക്കി റേഞ്ച് റോവര്‍ കാര്‍ തട്ടിയെടുക്കാനുള്ള ശ്രമമാണ് ഷാര്‍ജ പോലീസ് വിഫലമാക്കിയത്.
വ്യാജ രേഖയിലൂടെ കൈക്കലാക്കിയ വാഹനം കുറഞ്ഞ വിലക്കു വില്‍പ്പന നടത്തി. രാജ്യം വിടാനുള്ള പദ്ധതിയായിരുന്നു ഇവര്‍ക്കെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്ന് വാഹനം വാടകക്കെടുത്ത ഇവര്‍ 34,000 ദിര്‍ഹമിന് കച്ചവടം ഉറപ്പിച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ഇത്തരം തട്ടിപ്പുകള്‍ നടക്കാനിടയുള്ളതിനാല്‍ വാഹനം വാടകക്കെടുക്കാന്‍ ശ്രമിക്കുന്നവരുടെ രേഖകള്‍ കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണമെന്നും പോലീസ് അറിയിച്ചു. സംശയം തോന്നുന്നവരെ കുറിച്ച് വിവരം നല്‍കാനും പോലീസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here