മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 134.5 അടിയായി

Posted on: August 6, 2013 5:02 pm | Last updated: August 6, 2013 at 5:02 pm
SHARE

Mullaperiyar_dam_859317fഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134.5 അടിയായി ഉയര്‍ന്നു. രാവിലെ 134 അടിയായിരുന്നു ജലനിരപ്പ്. ഒന്നര അടി കൂടി ഉയര്‍ന്നാല്‍ ഡാം നിറഞ്ഞു കവിയും. ഞായറാഴ്ച ഉച്ച മുതല്‍ ശക്തമായി പെയ്യുന്ന മഴയില്‍ മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. ദിവസം ഒരടി എന്ന ക്രമത്തിലാണ് ജലനിരപ്പ് ഉയരുന്നത്. ഈ സാഹചര്യത്തില്‍ തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ കേരളം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ അംഗീകരിച്ചിട്ടില്ല.

പെരിയാറിലെ ജലനിരപ്പും ക്രമാതീതമായി ഉയരുകയാണ്. ഇത് തീരദേശ വാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തെ മഴയില്‍ പെരിയാറിലെ ജലനിരപ്പ് നാലടിയാണ് ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here