എസ് എസ് എഫ് വിസ്ഡം സ്‌കോളര്‍ഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു

Posted on: August 6, 2013 1:27 pm | Last updated: August 6, 2013 at 1:41 pm
SHARE

scholarship.....1കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഗള്‍ഫ് ഘടകമായ ആര്‍ എസ് സിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിസ്ഡം പ്രൊഫഷണല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ ആറാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ കോളേജുകളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാലം മുഴുവന്‍ വിസ്ഡം സ്‌കോളര്‍ഷിപ്പുകള്‍ ലധ്യമാകും. ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പുകള്‍ കേരളത്തില്‍ ഉപരിപഠനം നടത്തുന്ന മുസ്‌ലിം ആണ്‍കുട്ടികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

മെഡിക്കല്‍ എഞ്ചിനീയറിംഗ്, നിയമം, മാനേജ്‌മെന്റ്, ജേര്‍ണലിസം, ഐ ടി, അക്കൗണ്ടിംഗ് മേഖലയില്‍ ഉപരിപഠനം നടത്തുന്നവര്‍ക്ക് വിസ്ഡം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും എസ് എസ് എഫ് സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ആഗസ്റ്റ് 25ന് മുമ്പ് കണ്‍വീനര്‍, വിസ്ഡം സ്‌കോളര്‍ഷിപ്പ് സ്‌കീം, സ്റ്റുഡന്റ്‌സ് സെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട് – 04 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അപേക്ഷാഫോറം ssfkeralainfo.com എന്ന സൈറ്റില്‍ ലഭ്യമാണ്. മറ്റു വിവരങ്ങള്‍ 0495 4010991, 9809780907 എന്നീ നമ്പറുകളില്‍ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here