പ്രളയക്കെടുതിയില്‍ കേന്ദ്രസഹായം തേടും: മുഖ്യമന്ത്രി

Posted on: August 6, 2013 12:49 pm | Last updated: August 6, 2013 at 12:49 pm
SHARE

oommen chandlതൊടുപുഴ: ഇടുക്കിയിലെ പ്രളയക്കെടുതിയില്‍ കേന്ദ്ര സഹായം തേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രമന്ത്രിമാരുടെ സംഘത്തോട് സ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടും. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞാലും ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റിനോട് മുല്ലപ്പെരിയാറില്‍ തുടരാന്‍ ആവശ്യപ്പെടുമെന്ന് ചീയാപ്പാറ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിലാണ് മുഖ്യമന്ത്രി അപകടസ്ഥലം സന്ദര്‍ശിക്കാനെത്തിയത്. മന്ത്രി അടൂര്‍ പ്രകാശും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
നാവികസേനയുടേയും ദുരന്തനിവാരണ സേനയുടെയും 300 അംഗങ്ങള്‍ ദുരന്ത സ്ഥലത്ത് എത്തിയിട്ടുണ്ട്. ദുരന്തം നേരിടുവാന്‍ എല്ലാതരത്തിലുള്ള മുന്‍ കരുതലുകളും സ്വീകരിച്ചെന്ന്് മുഖ്യമന്ത്രി പറഞ്ഞു. അണക്കെട്ടുകള്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയുണര്‍ത്തുന്നുണ്ടെന്നും ഇതിനായി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.