കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധന്‍ മരിച്ചു

Posted on: August 6, 2013 12:37 pm | Last updated: August 6, 2013 at 12:37 pm
SHARE

elephentമാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധന്‍ മരിച്ചു. അപ്പപ്പാറ ആക്കൊല്ലികുന്ന് മഞ്ഞപ്പറമ്പില്‍ രാമന്‍കുട്ടി (85) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴുമണിയോട് കൂടി വീട്ടില്‍ നിന്നും അപ്പപ്പാറയിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നട്ടെല്ലിനും കാലിനും സാരമായി പരുക്കേറ്റ രാമന്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നിലായി നടന്നു വരുന്നവര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. പ്രദേശത്ത് കാട്ടാന ശല്യം ഏറെ രൂക്ഷമാണ്.