Connect with us

Kerala

കാഞ്ഞിരപ്പള്ളി അപകടം: മരണം നാലായി

Published

|

Last Updated

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലെ ഒന്നാം മൈലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം നാലായി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന എട്ട് വയസുകാരന്‍ അമല്‍ദേവാണ് മരിച്ചത്. കൂട്ടിക്കല്‍ പ്ലാപ്പള്ളി സ്വദേശി ദാമോദരന്‍ (70) ഇയാളുടെ പേരക്കുട്ടി അഹല്യ (നാല്) എന്നിവര്‍ അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റവര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

പുലര്‍ച്ചെ 7.15-നായിരുന്നു അപകടം. ഈരാറ്റുപേട്ട ഭാഗത്തു നിന്നു വന്ന കാറ് കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നുവന്ന ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്.