നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സര്‍വീസ് പുനരാരംഭിച്ചു

Posted on: August 6, 2013 4:12 pm | Last updated: August 6, 2013 at 4:48 pm
SHARE

nedumbasseri

നെടുമ്പാശേരി: കനത്ത മഴയില്‍ റണ്‍വേ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസുകള്‍ പുനരാരംഭിച്ചു. ഉച്ച കഴിഞ്ഞ് 3.20നാണ് വിമാനത്താവളം തുറന്നത്. റണ്‍വെയിലെ വെള്ളം വറ്റിയതിനാല്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനുമുള്ള തടസ്സങ്ങള്‍ നീങ്ങിയതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.കെ.സി നായര്‍ അറിയിച്ചു.

റണ്‍വേയിലും പാര്‍ക്കിങ് ബേയിലും വെള്ളം കയറിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ചയാണ് വിമാനത്താവളം അടച്ചത്. ഇതെത്തുടര്‍ന്ന് 126 വിമാന സര്‍വീസുകള്‍ ഇന്നലെ റദ്ദാക്കി. 11,000 ത്തോളം യാത്രക്കാരെ ഇത് ബാധിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here