പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

Posted on: August 6, 2013 10:55 am | Last updated: August 6, 2013 at 11:30 am
SHARE

kashmirകാശ്മീര്‍: കാശ്മീരിലെ പൂഞ്ചില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ്.  അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടു.ഒരു ഓഫീസറും നാല് ജവാന്മാമാരുമാണ് കൊല്ലപ്പെട്ടത്. പുഞ്ചിയിലെ നിയന്ത്രണ രേഖക്ക് സമീപമാണ് അക്രമം ഉണ്ടായത്. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക്ക് സൈന്യം ഇന്ത്യന്‍ സൈന്യത്തിനുനേരെ ആക്രമണം നടത്തിയത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അക്രമണം ഇന്ത്യാ- പാക്ക്് ബന്ധത്തെ ബാധിക്കുമെന്ന് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞു.