സീറ്റിന് കോഴ: സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി

Posted on: August 6, 2013 1:56 am | Last updated: August 6, 2013 at 1:56 am
SHARE

തിരൂരങ്ങാടി: പ്ലസ് വണ്‍ സീറ്റിന് വന്‍ തുക കോഴ വാങ്ങുകയും മെറിറ്റ് സീറ്റിന് ഡൊണേഷന്‍ വാങ്ങുന്ന അബ്ദുറഹ്മാന്‍ ചെണ്ടപ്പുറായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് എം എസ് എഫും ഡിവൈ എഫ് ഐ, എസ് എഫ് ഐ സംഘടനകളും മാര്‍ച്ച് നടത്തി. വന്‍തുകയാണ് രക്ഷിതാക്കളില്‍ നിന്ന് കോഴ വാങ്ങുന്നത്. സ്‌കൂളിലെ ഒരു അധ്യാപകനാണ് ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നത്. ഡി വൈ എഫ്‌ഐ സംയുക്തമായി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. എസ്എഫ് ഐ ജില്ലാ സെക്രട്ടറി സുജിത്ത് സോമന്‍ ഉദ്ഘാടനം ചെയ്തു. കെ എം മജീദ്, സിപി നാരായണന്‍, എം ഇബ്രഹീം, അഖില്‍ പ്രസംഗിച്ചു. മാര്‍ച്ചില്‍ പോലീസുമായി ഉന്തും തള്ളും നടന്നു. ചെണ്ടപ്പുറായ സ്‌കൂളിലെ അഴിമതിക്കെതിരെ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഏ ആര്‍നഗര്‍ മണ്ഡലം കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ വര്‍ഷവും ഇവിടെ ഈ വിവാദമുണ്ടായിരുന്നു. മൈനോറിട്ടി വിഭാഗത്തിലെ പ്ലസ് വണ്‍ സീറ്റ് പ്രസിദ്ധീകരിച്ചിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭവുമായി രംഗത്ത് വന്നതോടെയാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇപ്പോഴത്തെ കോഴവിവാദം വിജിലന്‍സ് അന്വേഷിക്കണമെന്ന് യോഗം തീരുമാനിച്ചു. റിയാസ് കല്ലന്‍ അധ്യക്ഷത വഹിച്ചു. കെ ഷിനോജ്, എം അശ്‌റഫ്, സി ശാഫി, പി കെ ഗഫൂര്‍, പി അനില്‍, അബൂത്വാഹിര്‍ ചെണ്ടപ്പുറായ പ്രസംഗിച്ചു. എം എസ് എഫ് വേങ്ങര മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ശാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ വി ഷാനവാസ് അധ്യക്ഷത വഹിച്ചു. പി കെ അബ്ദുല്‍ റഷീദ്, എ പി റാഫി, കെ ലിയാക്കത്തലി, നാസര്‍ മമ്പുറം, ടി. ഫസലുറഹ്മാന്‍ പ്രസംഗിച്ചു.