വൃക്ക മാറ്റി വെക്കാന്‍ സഹായം തേടുന്നു

Posted on: August 6, 2013 1:55 am | Last updated: August 6, 2013 at 1:55 am
SHARE

കല്‍പകഞ്ചേരി: പഞ്ചായത്തിലെ അതിരുമടയില്‍ തയ്യല്‍ തൊഴിലാളിയായ യുവാവ് വൃക്ക മാറ്റിവെക്കാന്‍ സുമനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുന്നു. രണ്ടത്താണി തവളംചിന സ്വദേശി കൊടാശ്ശേരി വിജയ(44) നാണ് ഇരു വൃക്കകളും തകരാറിലായി രോഗത്തിന് മുന്നില്‍ പകച്ച് നില്‍കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ട് കൊണ്ട് പോകുന്നത്. ചികിത്സക്ക് വേണ്ടി ഭീമമായ സംഖ്യ ചെലവ് വരുമെന്നതിനാല്‍ ഇയാളുടെ നിര്‍ധന കുടുംബത്തിന് ഇത് താങ്ങാവുന്നതിലപ്പുറമാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കഴിയുന്ന മാതാപിതാക്കളുടെയും ഏക മകളുടെയും പ്രതീക്ഷയായിരുന്നു വിജയന്‍. ഇദ്ദേഹത്തിന്റെ ചികിത്സ ചിലവിനായി വാര്‍ഡ് മെമ്പര്‍ എന്‍ മൊയ്തീന്‍ കുട്ടി എന്ന കുഞ്ഞാപ്പു കണ്‍വീനറായുള്ള കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറല്‍ ബേങ്ക് പുത്തനത്താണി ശാഖയില്‍ 15430100060757 എന്ന നമ്പറില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.