Connect with us

Ongoing News

1,253 സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാരെ നിയമിക്കും

Published

|

Last Updated

തിരുവനന്തപുരം: വിദ്യാലയാരോഗ്യ പദ്ധതി സംസ്ഥാനത്തെ എല്ലാ എയിഡഡ് സ്‌കൂളുകളിലും ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 1,253 സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാരെ ഉടന്‍ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.
നിലവിലുള്ള 667 ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് പുറമെയാണിത്. വിദ്യാലയാരോഗ്യ പദ്ധതിയിലൂടെ സംസ്ഥാനത്തെ 13,763 സ്‌കൂളുകളിലെ 48 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. വിദ്യാര്‍ഥികളുടെ ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുക, ആരോഗ്യ കേന്ദ്രങ്ങളിലെ സഹായം ആവശ്യമായി വരുന്ന വിദ്യാര്‍ഥികളെ അവിടേക്ക് റഫര്‍ ചെയ്യുക, എല്ലാ കുട്ടികളെയും വര്‍ഷത്തിലൊരിക്കല്‍ വൈദ്യപരിശോധനക്ക് വിധേയരാക്കുക, കൃത്യമായ വിവര ശേഖരണം നടത്തുക, അനുദിനം ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകള്‍ നടത്തുക എന്നിവയാണ് ഹെല്‍ത്ത് നഴ്‌സുമാരുടെ ചുമതലകള്‍.

Latest