നാളെ ലീവെടുത്താല്‍ തുടര്‍ച്ചയായി ആറ് നാള്‍ അവധി

Posted on: August 6, 2013 1:10 am | Last updated: August 6, 2013 at 1:10 am
SHARE

തലശ്ശേരി: ബുധനാഴ്ച ഒരു ദിവസം ലീവ് ചോദിച്ച് വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൈവരുന്നത് ആറ് നാളത്തെ ദീര്‍ഘ അവധി. അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ അടവുനയങ്ങളുമായി മേലധികാരികളെ ബന്ധപ്പെട്ട് തുടങ്ങി. കര്‍ക്കിടക വാവായതിനാല്‍ ഇന്ന് നിയന്ത്രിത അവധിയാണ്. നാളെ ബുധന്‍ മാത്രം പ്രവൃത്തി ദിനം. വ്യാഴം, വെള്ളി ദിവസങ്ങള്‍ പെരുന്നാള്‍ പ്രമാണിച്ച് അവധിയാണ്. തൊട്ടുപിറകെ രണ്ടാം ശനിയാഴ്ച. അന്ന് സര്‍ക്കാര്‍ തന്നെ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിയതിനാല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. പിറ്റേന്നാള്‍ ഞായര്‍ പൊതുഅവധിയും. തുടര്‍ച്ചയായി ആറ് ദിവസം അവധിയാഘോഷിക്കാനുള്ള അവസരം ബുധനാഴ്ച ഏകദിന ലീവ് അപേക്ഷയിലൂടെ നേടാനാകുന്നതിനാല്‍ ജീവനക്കാരില്‍ ഭൂരിപക്ഷവും ഇന്നലെ വൈകീട്ടോടെ കച്ച മുറുക്കി തുടങ്ങി. ഫലത്തില്‍ അഞ്ച് ദിവസത്തോളം സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിര്‍ജീവമാകും.