കഞ്ചാവ് വേട്ട: യുവതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

Posted on: August 6, 2013 1:05 am | Last updated: August 6, 2013 at 1:05 am
SHARE

പാലക്കാട്: നഗരത്തില്‍ വീണ്ടും കഞ്ചാവുവേട്ട. 300 ഗ്രാം കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയും മേപ്പറമ്പ് മാപ്പിളക്കാട്ടില്‍ താമസക്കാരനുമായ ഇബ്രാഹിം എന്ന കണ്ടി ഇബ്രാഹി(43)മിനെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്.

ഇന്നലെ രാവിലെ 10ന് കഞ്ചാവ് വില്‍പനക്കെത്തിയ ഇയാളെ പട്ടിക്കര മേല്‍പ്പാലത്തിനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇബ്രാഹിം പഴനിയില്‍നിന്നാണ് കഞ്ചാവ് കൊണ്ടു വന്നതെന്നു പറയുന്നു. ഇയാള്‍ മോഷണക്കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മുപ്പതോളം പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ടൗണ്‍ നോര്‍ത്ത് സി ഐ. കെ എം ബിജുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ രവീന്ദ്രന്‍, ജി എസ് ഐ രാജകുമാരന്‍, സി പി ഒമാരായ അനില്‍കുമാര്‍, സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.