പാടന്തറ മര്‍കസ് ജിദ്ദാ കമ്മിറ്റി വസ്ത്ര വിതരണം നടത്തി

Posted on: August 6, 2013 1:01 am | Last updated: August 6, 2013 at 1:01 am
SHARE

ഗൂഡല്ലൂര്‍: പാടന്തറ മര്‍കസ് ജിദ്ദാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മര്‍കസിലെ വിദ്യാര്‍ഥികള്‍ക്ക് വസ്ത്രം വിതരണം ചെയ്തു. മര്‍കസില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്കാണ് പെരുന്നാളിനോട് അനുബന്ധിച്ച് വസ്ത്രങ്ങള്‍ വിതരണം ചെയ്തത്.
അനാഥ-അഗതി മന്ദിരം, ഹിഫഌല്‍ ഖുര്‍ആന്‍ കോളജ്, ശരീഅത്ത് കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് വസ്ത്രങ്ങള്‍ വിതരണം ചെയ്തത്. ഇതുസംബന്ധമായി പാടന്തറ മര്‍കസില്‍ നടന്ന ചടങ്ങില്‍ ജിദ്ദാകമ്മിറ്റി മുന്‍ പ്രസിഡന്റ് കെ ഹംസ ഹാജി പാടന്തറ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് ഹിഫഌര്‍ഹ്മാന്‍ സഖാഫി അധ്യക്ഷതവഹിച്ചു. യൂസുഫ് ബിദര്‍ക്കാട്, അബ്ദുല്‍പ്പ പാട്ടവയല്‍, കോയ മുല്ലശ്ശേരി, പി ഉണ്ണീന്‍കട്ടി ഹാജി, യു പി ബാവ, എ കെ റസാഖ്, വി കെ നസീര്‍ അഹ്മദ്, വി കെ സൈതലവി, സി അബ്ദുര്‍റഹ്മാന്‍, റഷീദ് സഖാഫി, ഉസ്മാന്‍ അസ്‌നവി, മൊയ്തീന്‍ ഫൈസി, മുഹമ്മദലി ഫൈസി, കബീര്‍ സുഹ് രി, അഷ്‌റഫ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് ടി അഹ്മദ് മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.