എസ് എസ് എഫ് നീലഗിരി ജില്ലാ അര്‍ധവാര്‍ഷിക കൗണ്‍സില്‍ ഇന്ന്

Posted on: August 6, 2013 1:00 am | Last updated: August 6, 2013 at 1:00 am
SHARE

ഗൂഡല്ലൂര്‍: എസ് എസ് എഫ് നീലഗിരി ജില്ലാ അര്‍ദ്ധവാര്‍ഷിക കൗണ്‍സില്‍ ഇന്ന് പന്തല്ലൂര്‍ സുന്നി മദ്‌റസയില്‍ നടക്കും. രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം നാല് മണിവരെയാണ് കൗണ്‍സില്‍. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുര്‍റഷീദ് സഖാഫി കുറ്റിയാടി, ജില്ലാ പ്രസിഡന്റ് സയ്യിദ് അന്‍വര്‍ഷാ സഅദി, സെക്രട്ടറി ഹകീം മാസ്റ്റര്‍, ശിഹാബുദ്ധീന്‍ മദനി, കോയ സഅദി, നിസാമുദ്ധീന്‍ ബുഖാരി, ജഅ#്ഫര്‍ മാസ്റ്റര്‍, ഉസ്മാന്‍ മദനി തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.