ടി പി വധം: കുഞ്ഞനന്തന്റെ ജാമ്യഹരജി വിധിപറയാന്‍ മാറ്റി

Posted on: August 6, 2013 12:07 am | Last updated: August 6, 2013 at 12:07 am
SHARE

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 13 ാം പ്രതി കുഞ്ഞനന്തന്‍ സമര്‍പിച്ച ജാമ്യാപേക്ഷ ഹൈകോടതി വിധി പറയാന്‍ മാറ്റി. കേസിലെ സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെന്നും പ്രതിക്ക് ഉന്നത രാഷ്ട്രയ സ്വാധീനമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് എസ് എസ് സതീശ് ചന്ദ്രന്‍ പിന്നീട് വിധി പറയും.