Connect with us

Malappuram

കരിപ്പൂരില്‍ 50 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ ദുബൈയില്‍ നിന്നെത്തിയ രണ്ട് പേരില്‍ നിന്നായി 50 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടി. കാസര്‍കോട് വിദ്യാനഗര്‍ ആലമ്പാടി ചെറിയാമ്പടി ഇബ്‌റാഹീം ഖലീല്‍ (32) കാസര്‍കോട് മുട്ടത്തൊടി ഫാത്തിമ മന്‍സിലില്‍ നൗഷാദ് (25) എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രണ്ട് പേരും 873 ഗ്രാം വീതമുള്ള സ്വര്‍ണ ചെയിന്‍ അരയില്‍ കെട്ടി കടത്താന്‍ ശ്രമിക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇവര്‍ എത്തിയത്.