വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Posted on: August 6, 2013 12:05 am | Last updated: August 6, 2013 at 12:05 am
SHARE

കൊണ്ടോട്ടി: കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ അവിടെ ഇറങ്ങേണ്ട എയര്‍ ഇന്ത്യ അലയന്‍സ് വിമാനം കോഴിക്കോട്ടേക്ക് തിരിച്ചുവിട്ടു. ഇന്നല ഉച്ചക്ക് ഇവിട എത്തിയ വിമാനം പിന്നീട് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തി.
കരിപ്പൂരില്‍ നിന്ന് ഇന്നലെ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദമാം വിമാനം ബഹറൈനിലേക്ക് മാറ്റി സര്‍വീസ് നടത്തി. യാത്രക്കാര്‍ കുറഞ്ഞതാണ് കാരണം. ദമാം യാത്രക്കാരെ ബഹറൈനില്‍ എത്തിച്ച് അവിടെ നിന്ന് റോഡ് മാര്‍ഗം ദമാമിലെത്തിക്കും. പെരുന്നാള്‍ പ്രമാണിച്ച് ഗള്‍ഫില്‍ നിന്ന് യാത്രക്കാര്‍ ഏറെയുണ്ടെങ്കിലും തിരിച്ചുപോകാന്‍ വളരെ കുറച്ച് യാത്രക്കാരേയുള്ളൂ. അതിനാലാണ് വിവിധ സെക്ടറിലേക്കുള്ള യാത്രക്കാരെ ഈ വിമാനത്തില്‍ കൊണ്ടുപോകുന്നത്.