പാക്കിസ്ഥാനില്‍ പ്രളയം: മരണം 53 ആയി

Posted on: August 6, 2013 12:01 am | Last updated: August 5, 2013 at 11:38 pm
SHARE

pakഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 53 പേര്‍ മരിച്ചു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലാണ് നാശം വിതച്ച് മണ്‍സൂണ്‍ മഴ ആഞ്ഞടിച്ചത്. വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പ്രവിശ്യകളിലാണ് പ്രളയം ശക്തമായത്. ഖൈബര്‍ പക്തുവാന്‍ഖ്വാ, പഞ്ചാബ്, ബലുചിസ്ഥാന്‍, സിന്ധ് എന്നി പ്രവിശ്യകളില്‍ പതിനായിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. മേഖലയിലെ പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലായതും വാര്‍ത്താ വിനിമയ സൗകര്യങ്ങള്‍ ഭാഗികമായി തകര്‍ന്നതും രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

പ്രളയം ശക്തമായതോടെ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ പ്രാദേശിക സര്‍ക്കാറുകള്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. രാജ്യത്തിലെ വിവിധയിടങ്ങളില്‍ ഒരുക്കിയ താത്കാലിക ക്യാമ്പുകളില്‍ ഇതിനകം ആയിരക്കണക്കിന് കുടുംബങ്ങള്‍ അഭയം തേടിയിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ 58 പേര്‍ മരിച്ചു.