സ്വവര്‍ഗ വിവാഹത്തിന് ഉറൂഗ്വേയില്‍ അനുമതി

Posted on: August 6, 2013 6:00 am | Last updated: August 5, 2013 at 11:32 pm
SHARE

മോന്റിവീഡിയോ: ഉറൂഗ്വേയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി. നാല് മാസത്തിന് ശേഷമാണ് ഇത് സംബന്ധിച്ച ബില്ലിന് നിയമാനുമതി ലഭിക്കുന്നത്. സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കുന്ന ബില്ലില്‍ നാല് മാസം മുമ്പ് പ്രസിഡന്റ് ജോസ് മുജിക ഒപ്പുവെച്ചിരുന്നെങ്കിലും 90 ദിവസത്തിന് ശേഷം ഇപ്പോഴാണ് നിയമമാകുന്നത്. ആറോളം സ്വവര്‍ഗാനുരാഗികള്‍ ഇപ്പോള്‍തന്നെ വിവാഹ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്.
ദക്ഷിണ അമേരിക്കന്‍ പ്രദേശത്ത് 2010 ല്‍ അര്‍ജന്റീന സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയതിന് പിന്നാലെയാണ് ഉറൂഗ്വേയും നിയമം പാസാക്കുന്നത്. ലാറ്റിനമേരിക്കയില്‍ നിരവധി രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ബ്രസീലില്‍ സ്വവര്‍ഗ വിവാഹിതര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.