ഈദ് സൗഹൃദ സംഗമം

Posted on: August 5, 2013 10:52 pm | Last updated: August 5, 2013 at 10:52 pm
SHARE

risala1മക്ക: രിസാല സ്റ്റഡി സര്‍ക്കിള്‍ മക്ക ഘടകം സംഘടിപ്പിക്കുന്ന ഈദ് സൗഹൃദ സംഗമം മസ്ജിദുല്‍ ഹറമിലെ പെരുന്നാള്‍ നിസ്‌കാരനന്തരം അല്‍ ഗസ്സയിലെ ഓ. ഖാലിദ് നഗറില്‍ നടക്കും. സ്വാദിഖ് സഖാഫി കുന്നുമ്പുറം ഉദ്ഘാടനം ചെയ്യും. അബ്ബാസ് ഹാജി വെള്ളില അധ്യക്ഷത വഹിക്കും. ശംസുദ്ദീന്‍ സഖാഫി പത്തപിരിയം ഈദ് സന്ദേശം നല്‍കും. ശാഫി ബാഖവി, ഉസ്മാന്‍ കുറുകത്താണി, നാസര്‍ ഹാജി കരീറ്റിപ്പറമ്പ്, നജിം തിരുവനന്തപുരം, അശ്‌റഫ് ചേരൂര്‍, യഹ്‌യാ ആസഫലി, ശുഹൈബ് പുത്തന്‍പള്ളി, മുസമ്മില്‍ താഴെ ചൊവ്വ , അബ്ദുസമദ് പെരിമ്പലം എന്നിവര്‍ സംബന്ധിക്കും.