സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ കനക്കും

Posted on: August 5, 2013 8:56 pm | Last updated: August 5, 2013 at 10:31 pm
SHARE

rainതിരുവനന്തപുരം: അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറില്‍ സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം സംസ്ഥാനത്ത് 42 ശതമാനം അധിക മഴ ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.