Connect with us

Gulf

കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരെ അപമാനിച്ച ബ്രിട്ടീഷ് ബിസിനസുകാരന് 5,000 ദിര്‍ഹം പിഴ

Published

|

Last Updated

ദുബൈ: മല്‍സ്യം പിടിക്കല്‍ നിരോധിച്ച മേഖലയില്‍ മത്സ്യബന്ധനം നടത്തുകയും കോസ്റ്റ്ഗാര്‍ഡിനെ അപമാനിക്കുകയും ചെയ്ത ബ്രിട്ടീഷ് ബിസിനസുകാരന് 5,000 ദിര്‍ഹം പിഴ. 48 കാരനായ ബ്രിട്ടീഷ് വംശജനാണ് മത്സ്യം പിടിക്കുന്നത് ചോദ്യം ചെയ്ത കോസ്റ്റ്ഗാര്‍ഡ് ഓഫീസര്‍മാരെ ഷൂസിന്റെ അടിഭാഗം ഉയര്‍ത്തിക്കാട്ടി അപമാനിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റകൃത്യകോടതിയാണ് കേസ് കേട്ടതും ശിക്ഷ വിധിച്ചതും. എന്നാല്‍ നിരോധിത മേഖലയില്‍ മത്സ്യബന്ധനം നടത്തിയതിനുള്ള ശിക്ഷയില്‍ നിന്നും പ്രതിയെ കോടതി ഒഴിവാക്കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ജുമൈറ കടലില്‍ മത്സ്യം പിടിച്ചുകൊണ്ടിരുന്ന പ്രതി ബീച്ചില്‍ കുളിച്ചുകൊണ്ടുന്നവരുടെ ഫോട്ടോ എടുത്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിനായി എത്തിയപ്പോഴാണ് ഓഫീസര്‍മാരെ അപമാനിച്ചത്. വള്ളത്തില്‍ മത്സ്യബന്ധനം നടത്തവേ ഇതിനുള്ള ലൈസന്‍സ് ചോദിച്ചപ്പോള്‍ അത് നല്‍കിയെങ്കിലും ഓഫീസിലേക്ക് ഒപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിച്ചില്ലെന്നും കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് നാലു തവണ മുഖത്തിന് നേരെ കാലുയര്‍ത്തി ഷൂസ് പ്രദര്‍ശിപ്പിച്ച് അപമാനിച്ചത്. ബ്രിട്ടീഷ് എംബസിയില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥരില്‍ ഒരാള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.