Connect with us

Malappuram

കുഞ്ഞുവിന്റെ വിയോഗത്തിന് 24 ആണ്ട്

Published

|

Last Updated

തിരൂരങ്ങാടി: കുണ്ടൂര്‍ ഉസ്താദിന്റെ മകന്‍ കുഞ്ഞുവിന്റെ വിയോഗത്തിന് 24 വര്‍ഷം. 1989 മെയ് 1ന് (റമസാന്‍25) ആണ് കുഞ്ഞു മരിച്ചത്. സുന്നി പ്രവര്‍ത്തകനായി എന്നകാരണത്താല്‍ 22കാരന്‍ ആദര്‍ശ വൈരികളുടെ കഠാരക്കിരയാകുകയായിരുന്നു. കുഞ്ഞുവിന്റെ പേരില്‍ നടക്കുന്ന വിവിധ റിലീഫ് പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. വിവാഹ ധനസഹായം, ഭവന നിര്‍മാണം,ചികിത്സ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി കുഞ്ഞുവിന്റെ പേരില്‍ ഇതിനകം ലക്ഷങ്ങളാണ് നല്‍കിയത്.
കുഞ്ഞുവിന്റെ പേരിലുള്ള നേര്‍ച്ചപ്പെട്ടിയയാണ് ഇതിനുള്ള വരുമാനത്തിന്റെ സ്രോതസ്സ്. കുഞ്ഞുവിന്റെ പേരില്‍ വര്‍ഷാന്തം വിപുലമായ ആണ്ടുനേര്‍ച്ചയും നടക്കുന്നു. ആണ്ടുദിവസം കുണ്ടൂര്‍ ഗൗസിയ അങ്കണത്തില്‍ നടക്കുന്ന പരിപാടിക്ക് സുന്നി നേതാക്കളും പ്രവര്‍ത്തകരുമടക്കം ആയിരങ്ങളാണ് എത്താറുള്ളത്. കൂട്ടസിയാറത്ത്, മൗലിദ്, ഖുര്‍ആന്‍പാരായണം, അനുസ്മരണ പ്രഭാഷണം, നോമ്പ്തുറ എന്നിവയാണ് പ്രധാന പരിപാടികള്‍. കുണ്ടൂര്‍ ഉസ്താദിന്റെ മൂന്ന് ആണ്‍മക്കളില്‍ രണ്ടാമത്തേതാണ് കുഞ്ഞു. ഉസ്താദിന്റെ വിയോഗ ശേഷം മറ്റുമക്കളായ ബാവ ഹാജി, ലത്തീഫ് ഹാജി എന്നിവരുടെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ നടക്കുന്നത്.
കുഞ്ഞുവിന്റെ 24ാമത് ആണ്ടുനേര്‍ച്ച കുണ്ടൂര്‍ ഗൗസിയ്യയില്‍ ഇന്നലെ സമാപിച്ചു. കുഞ്ഞുവിന്റെ ഖബറിടത്തില്‍ നടന്ന കൂട്ടസിയാറത്തിന് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മൗലിദ്, ഖത്തം ദുആ തുടങ്ങിയവക്ക് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നല്‍കി.