Connect with us

Gulf

കൊല്ലുമെന്ന് ഭീഷണി: അഞ്ചുപേര്‍ക്ക് ഒരു വര്‍ഷം വീതം തടവ്‌

Published

|

Last Updated

ദുബൈ: 40,000 ദിര്‍ഹം നല്‍കിയില്ലെങ്കില്‍ തട്ടികൊണ്ടുപോയ കടയുടമയുടെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘത്തിന് ഓരോ വര്‍ഷം തടവ്. 25 മുതല്‍ 49 വയസു വരെ പ്രായമുള്ള അഞ്ചു പാക്കിസ്ഥാനികള്‍ക്കെതിരായാണ് ദുബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. 61 വയസുള്ള പാക് കച്ചവടക്കാരന്റെ 29 വയസുള്ള മകനെയായിരുന്നു സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടികൊണ്ടുപോയതും പണം നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതും.

Latest