മാസപ്പിറവി കമ്മിറ്റി ബുധനാഴ്ച ചേരും

Posted on: August 5, 2013 8:26 pm | Last updated: August 5, 2013 at 8:26 pm
SHARE

ദുബൈ: നീതിന്യായ മന്ത്രാലയത്തിനു കീഴിലുള്ള മാസപ്പിറവി പ്രഖ്യാപന കമ്മിറ്റി ബുധനാഴ്ച മഗ്‌രിബ് നിസ്‌കാര ശേഷം ചേരുമെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. നീതിന്യായ മന്ത്രി, നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി സുല്‍ത്താന്‍ സഈദ് അല്‍ബാദി എന്നിവര്‍ കമ്മിറ്റിയിലുണ്ട്. മാസപ്പിറവി ദര്‍ശിച്ചാല്‍ കമ്മിറ്റിയെ അറിയിക്കണമെന്ന് വക്താവ് അഭ്യര്‍ഥിച്ചു.