Connect with us

Kerala

സോളാര്‍ തട്ടിപ്പ്: മജിസട്രേറ്റിനെതിരെ അന്വേഷണം

Published

|

Last Updated

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറാവാത്ത മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറാണ് അന്വേഷണം നടത്തുക. തനിക്ക് രഹസ്യമായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സരിത പറഞ്ഞപ്പോള്‍ അത് രേഖപ്പെടുത്താന്‍ മജിസ്‌ട്രേറ്റ് തയ്യാറാവാത്തതാണ് വിവാദമായത്.

സരിത പറഞ്ഞതില്‍ പ്രമുഖരുടെ പേരുണ്ടെന്നാണ് സരിതയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് സരിത മൊഴി കോടതിയില്‍ എഴുതി നല്‍കിയപ്പോള്‍ അതില്‍ പ്രമുഖരുടെ പേരോ രഹസ്യമായി പറയേണ്ട കാര്യങ്ങളോ ഇല്ലായിരുന്നു. തനിക്ക് വധഭീഷണിയുണ്ട്. മക്കളുടെ സംരക്ഷണം ഉറപ്പാക്കണം തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ പറഞ്ഞത്.

ഇതോടെ സരിതയുടെ മൊഴി അട്ടിമറിക്കപ്പെട്ടുവെന്നും മജിസട്രേറ്റ് ഇതിന് കൂട്ടുനില്‍ക്കുകയായിരുന്നു എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. മൊഴി എഴുതിയെടുക്കാത്തതിനെ നിയമ വിദഗ്ധരും വിമര്‍ശിച്ചിരുന്നു. ബി ജെ പി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറുമാണ് മജിസട്രറ്റിനെതിരെ അന്വഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.