ആഷസ്: ആസ്‌ത്രേലിയക്ക് ലീഡ്‌

Posted on: August 5, 2013 8:32 am | Last updated: August 5, 2013 at 8:32 am
SHARE

australiaമാഞ്ചസ്റ്റര്‍: ആഷസ് മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആസ്‌ത്രേലിയക്ക് 331 റണ്‍സ് ലീഡ്. ഏഴിന് 527 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ആസ്‌ത്രേലിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 368ല്‍ അവസാനിപ്പിച്ചു.
159 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസീസ് നാലാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 എന്ന നിലയിലാണ്. 30 റണ്‍സോടെ നായകന്‍ ക്ലാര്‍ക്കും റണ്‍സൊന്നുമെടുക്കാതെ ഹാരിസുമാണ് ക്രീസില്‍. ഓപണര്‍ വാര്‍ണര്‍ 41 റണ്‍സെടുത്ത് പുറത്തായി. വെളിച്ചക്കുറവും ഇടക്ക് മഴയും രസംകൊല്ലിയായി എത്തി. വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സന്‍, ബ്രെസ്‌നന്‍ രണ്ട് വിക്കറ്റെടുത്തു. നേരത്തെ മാറ്റ് പ്രയര്‍ (30), ബ്രോഡ് (32) എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിനെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചിരുന്നു.
നാല് വിക്കറ്റെടുത്ത സിഡില്‍, മൂന്ന് വിക്കറ്റെടുത്ത സ്റ്റാര്‍ച് എന്നിവര്‍ ഓസീസ് ബൗളര്‍മാരില്‍ തിളങ്ങി.