ജീവനക്കാരും യാത്രക്കാരും ദുരിതത്തില്‍

Posted on: August 5, 2013 12:25 am | Last updated: August 5, 2013 at 12:25 am
SHARE

പാലക്കാട് : കെ എസ് ആര്‍ ടി സി പാലക്കാട് ഡിപ്പോയില്‍ ജീവനക്കാരും യാത്രക്കാരും ഒരു പോലെ ദുരിതത്തില്‍.
ഇടിഞ്ഞു വീഴാറായ കെട്ടിടത്തില്‍ ജീവന്‍ പണയപ്പെടുത്തിയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. മഴക്കാലമായതിനാല്‍ ഓഫീസിനുള്ളില്‍ വെള്ളം തളംകെട്ടി നില്‍ക്കുകയാണ്.—
കെഎസ്ആര്‍ടിസി പാലക്കാട് ഡിപ്പോയിലെ ഈ ദുരിതക്കാഴ്ച ഗതാഗതമന്ത്രി കാണണം. ഇപ്പോള്‍ ഇടിഞ്ഞു വീഴും എന്ന മട്ടിലുള്ള കെട്ടിടം. മഴ പെയ്താല്‍ ഓഫീസിനുള്ളില്‍ പ്രളയാണ്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറടക്കം ഇരിക്കുന്നത് വെള്ളം തളം കെട്ടി നില്‍ക്കുന്ന മുറിയില്‍.
വനിത ജീവനക്കാരുടെ വിശ്രമമുറിയിലും ബാത്ത് റൂമിലുമെല്ലാം വെള്ളം പരന്നൊഴുകുന്നു. ജീവന്‍ പണയപ്പെടുത്തിയാണ് ഇവര്‍ ഇവിടെ ജോലി ചെയ്യുന്നു.—ഗ്യാരേജിലും സ്ഥിതി സമാനമാണ്. വെള്ളം കുത്തിയൊലിച്ച് വരുന്നതിനാല്‍ ജോലി നിര്‍ത്തിവെക്കേണ്ടി വരുന്ന സാഹചര്യം. യാത്രക്കാര്‍ക്കും ഇവിടെ ദുരിതം മാത്രം. ചോര്‍ന്നൊലിക്കുന്നതിനാല്‍ സ്റ്റാന്റിനകത്ത് പോലും കുട ചൂടി നില്‍ക്കേണ്ട അവസ്ഥയാണ്.—
പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിന്റെ നടപടികളെല്ലാം ഇഴഞ്ഞു നീങ്ങുകയാണ്. താല്‍ക്കാലിക ഓഫീസിനും സ്റ്റാന്റിലനും നഗരസഭസ്ഥലം വിട്ടുകൊടുക്കാന്‍ വൈകുന്നതാണ് കാരണം. എന്നാല്‍ പ്രശ്‌നം പരിഹരിക്കാനാകട്ടെ ജനപ്രതിനിധികളാരും ഇടപെടുന്നുമില്ല.