Connect with us

Palakkad

സിറാജ് അക്ഷരം പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന്

Published

|

Last Updated

വടക്കഞ്ചേരി: അക്ഷരമുറ്റത്ത് അറിവിന്റെ പ്രകാശവുമായി സിറാജ് ദിനപത്രം വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന അക്ഷരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വടക്കഞ്ചേരിയില്‍ നടക്കും. കോളജ് ഓഫ് അപ്ലൈസ് സയന്‍സില്‍( ഐ എച്ച് ആര്‍ ടി ) നടക്കുന്ന ചടങ്ങില്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വി സി കബീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍ അധ്യക്ഷത വഹിക്കും. ജോതിസ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ കെ ജോതികുമാര്‍, വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ എം ജലീല്‍, കേരളാ ജേര്‍ണലിസ്റ്റ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് ബോബന്‍ ജോര്‍ജ്ജ്, വടക്കഞ്ചേരി പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം എം അബ്ദുള്‍ ഖുദ്ദൂസ്, പ്രിന്‍സിപ്പാള്‍ പ്രദീപ് സോമസുന്ദരം, പഞ്ചായത്ത് മെമ്പര്‍ പാളയം പ്രദീപ്, എസ് വൈ എസ് ജില്ലാ സെക്രട്ടറി അഷറഫ് മമ്പാട്, സിറാജ് ലേഖകന്‍ കെ അബ്ദുള്‍ ഷുക്കൂര്‍ പങ്കെടുക്കും.

 

Latest