Connect with us

Palakkad

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ 37.43 കോടി രൂപ ചെലവഴിച്ച് ജില്ല ഒന്നാം സ്ഥാനത്തെത്തിയതായി ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു. തൊട്ടടുത്ത് നില്‍ക്കുന്ന ആലപ്പുഴ ജില്ല 33 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്.
20.5 കോടി രൂപ ചെലവഴിച്ച തൃശ്ശൂര്‍ ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. കേന്ദ്രഗവണ്‍മെന്റിന്റെ ഗ്രാമീണ വികസന ഏജന്‍സിയുടെ 2013 ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെയുളള കണക്കിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനനിര്‍ണ്ണയം.
ജില്ലയില്‍ ഇതുവരെ 13,96,447 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. ജില്ലയില്‍ ചിറ്റൂര്‍ ബ്ലോക്കാണ് ഏറ്റവും കൂടുതല്‍ തുക ഈ കാലയളവില്‍ വിനിയോഗിച്ചത്. 5.78 കോടി രൂപ. രണ്ടാം സ്ഥാനത്ത് കൊല്ലങ്കോട് ബ്ലോക്കാണ്. 3.58 കോടി രൂപ വിനിയോഗിച്ചു. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആലത്തൂര്‍ ബ്ലോക്ക് 3.43 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്.
ഏറ്റവും കുറവ് വിനിയോഗിച്ച ബ്ലോക്ക് തൃത്താലയാണ്. 1.49 കോടി രൂപ. അട്ടപ്പാടി ബ്ലോക്കില്‍ 2.17 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. മേഖലയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 53,391 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. ജില്ലയില്‍ 2,31,596 എണ്ണം തൊഴില്‍ കാര്‍ഡുകള്‍ ഈ കാലയളവില്‍ വിതരണം ചെയ്തു.പട്ടികവര്‍ഗ വിഭാഗത്തില്‍ മാത്രം 10,903 തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. മറ്റ് ബ്ലോക്കുകളില്‍ ചെലവഴിച്ച തുക കോടിയില്‍. കുഴല്‍മന്ദം ബ്ലോക്കില്‍ (3.02), മലമ്പുഴ (2.98), മണ്ണാര്‍ക്കാട് (2.6), നെന്മാറ (2.57), ഒറ്റപ്പാലം (2.80), പാലക്കാട് (3.00), പട്ടാമ്പി (2.17), ശ്രീകൃഷ്ണപുരം (212) രൂപയാണ്.

Latest