Connect with us

Palakkad

പട്ടഞ്ചേരിയില്‍ കിണറുകളില്‍ ഭൂഗര്‍ഭജലനിരപ്പ് ഉയരുന്നത് അന്വേഷിക്കണമെന്ന്

Published

|

Last Updated

വണ്ടിത്താവളം: പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ഭൂഗര്‍” ജലനിരപ്പ് ഉയര്‍ന്നു വീടുകളിലും കുഴല്‍ക്കിണറുകള്‍, മറ്റു ജലസം”രണികള്‍ എന്നിവയില്‍ വ്യാപകതോതില്‍ വെള്ളം കവിഞ്ഞൊഴുകുന്നത് തുടരുന്നു. പട്ടഞ്ചേരി മീരാന്‍ചള്ളയില്‍ അഞ്ചുലക്ഷം രൂപയുടെ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന മിനി കുടിവെള്ള പമ്പ് ഹൗസിലേക്ക് പണിത കുഴല്‍ക്കിണറില്‍ വെള്ളം കവിഞ്ഞൊഴുകുകയാണ്.നാനൂറടി കുഴിച്ചപ്പോള്‍ വെള്ളം ലഭിച്ചതോടെ പണി നിര്‍ത്തി. തുടര്‍ന്ന് മീരാന്‍ചള്ളയിലെ മുപ്പതോളം കുടുംബങ്ങള്‍ പണം പിരിച്ചെടുത്ത് വീണ്ടും 24 അടി കൂടി താഴ്ത്തി. ഇതോടെ വന്‍തോതില്‍ വെള്ളം കവിഞ്ഞൊഴുകയായിരുന്നു. മഴ കനത്തോടെ പമ്പ് ഹൗസ് നിര്‍മാണവും മോട്ടോര്‍ സ്ഥാപിക്കലും നിര്‍ത്തി. മോട്ടോര്‍ സ്ഥാപിക്കാതെ ജലപ്രവാഹമുണ്ടാകുന്നതിന്റെ കാരണം എന്തെന്ന് അന്വേഷിക്കുകയാണ് ജനങ്ങള്‍.മീരാന്‍ചള്ളക്കു സമീപത്തെ തെക്കേക്കാട്ടില്‍ പത്തോളം വീടുകളില്‍ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ക്ലോസറ്റ് വഴി മലിനജലം ഒഴുകിവരുന്നതും തുടരുകയാണ്. ഇതുമൂലം വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരുന്നു. ഇതുകൂടാതെ വീടുകളുടെ അസ്ഥിവാരക്കെട്ടിലും കോണ്‍ക്രീറ്റ് വരാന്തയിലും വെള്ളം പതഞ്ഞുപൊങ്ങിവരുന്ന സാഹചര്യവുുണ്ട്.
മീരാന്‍ചള്ള കോളനിയിലുള്ള പഞ്ചായത്ത് കിണറില്‍ വെള്ളംനിറഞ്ഞ് ഇടിഞ്ഞ് ഉള്‍വലിഞ്ഞതും സമീപവാസികളെ അങ്കലാപ്പിലാക്കി. കരിപ്പാലി അബ്ദുള്‍ ഫാറുഖിന്റെ വീടിനുമുന്നിലെ വയലില്‍ നിര്‍മിച്ച കുഴല്‍ക്കിണറില്‍നിന്നും വെള്ളം കവിഞ്ഞ് ഒഴുകുകയാണ്. കുഴല്‍ക്കിണറിന് ഇനിയും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല.