Connect with us

Palakkad

സ്‌കൂള്‍ കെട്ടിടം അപകട ഭീഷണിയില്‍; ആശങ്കയോടെ രക്ഷിതാക്കള്‍

Published

|

Last Updated

പുതുനഗരം:ഏതുനിമിഷവും നിലം പൊത്താറായ സ്‌കൂള്‍ കെട്ടിടം അപകട”ഭീഷണിയില്‍.
പുതുനഗരം കാട്ടുതെരുവ് വെസ്റ്റ് ജി എല്‍ പി സ്‌കൂള്‍ കെട്ടിടമാണ് ഇത്തരത്തില്‍ തകര്‍ച്ചയുടെ വക്കിലായത്. പ്രീ പ്രൈമറി ക്ലാസ് ഉള്‍പ്പെടെ ഏഴ് ഡിവിഷനുകളും 130 വിദ്യാര്‍ഥികളും സ്‌കൂളിലുണ്ട്. 1964 ല്‍ പണിത കെട്ടിടത്തില്‍ ഒരു ഓഫിസ് റൂം, ക്ലാസ് മുറികളുമുണ്ട്.
പക്ഷേ കെട്ടിടം അപകടത്തിലായതോടെ ഉപയോഗിക്കാന്‍ പറ്റാതായി. കഴുക്കോലും ഉത്തരവും പട്ടികകളും ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. സ്‌കൂള്‍ അധികൃതരും പി ടി എ ഭാരവാഹികളും കെട്ടിടത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി എ ഇ ഒ മുഖേന ഡി പി ഐ, ഡി ഡി എന്നിവര്‍ക്കും നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ക്കും രേഖാമൂലം പരാതിയും നല്‍കി. പരിശോധനക്കെത്തിയ പഞ്ചായത്ത് കെട്ടിടത്തിന് ചുറ്റും വടംകെട്ടി രക്ഷപ്പെട്ടു. സ്‌കൂള്‍ നന്നാക്കാന്‍ ഉത്തരവാദപ്പെട്ട പഞ്ചായത്തും ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വീഴാറായ കെട്ടിടമായതിനാല്‍ കുട്ടികളെ സ്‌കൂളിലേക്കു വിടാന്‍ രക്ഷിതാക്കളും മടിക്കുകയാണ്.കെട്ടിടം എത്രയും വേഗം പുതുക്കി പണിയാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് സ്‌കൂള്‍ പി ടി എയുടെ ആവശ്യം.

Latest