Connect with us

Kerala

കനത്ത മഴ, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍; ഇടുക്കിയില്‍ മരണം എട്ടായി

Published

|

Last Updated

ഇടുക്കി: ഇടുക്കി ജില്ലയില്‍ തോരാതെ പെയ്യുന്ന മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി . കുഞ്ചിത്തറയിലെ വരിക്കയില്‍ പാപ്പച്ചന്‍, പാപ്പച്ചന്റെ ഭാര്യ തങ്കമ്മ (65), പ്രിയദര്‍ശമേട്ടില്‍ പെരുമാള്‍തളത്തില്‍ അന്നമ്മ (64),  വവ്വാക്കാട് പീതാംബരന്റെ ഭാര്യ ശാരദ തടിയമ്പാട് ഉടുമ്പിത്തടത്തില്‍ ജോസിന്റെ മക്കളായ ജോസ്‌ന (16),  ജോസ്മി (12) ,കുറിച്ചിലക്കോട്ട് കോട്ടയില്‍ ബാലന്‍ (60), താന്നിക്കണ്ടം അണക്കര ബാബു എന്നിവരാണ് മരണപ്പെട്ടത്.
വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് ജോസ്‌ന, ജോസ്മി, ശാരദ എന്നിവര്‍ മരണപ്പെട്ടത്. വീടിന്റെ ഭിത്തി ഇടിഞ്ഞാണ് അന്നമ്മ മരിച്ചത്. ബാബുവും തങ്കമ്മയും മരിച്ചത് ഉരുള്‍പൊട്ടലിലാണ്.

കനത്ത് മഴയെത്തുടര്‍ന്ന് ഇടുക്കി, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും അതത് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ രണ്ടുദിവസം കൂടി തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി ജില്ലയില്‍ 17 ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.

തൊടുപുഴ വടുതലയില്‍ പ്രകാശന്റെ വീട് ഒലിച്ചുപോയി. എന്നാല്‍ ആളപായമില്ല.

പേമാരി കാരണം നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത മഴ തടസ്സമായി പെയ്യുകയാണ്. അപകട സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സിനുള്‍പ്പടെ എത്താന്‍ സാധിക്കുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ ഇടുക്കി ഒറ്റപ്പെട്ടിരിക്കുകയാണ്.

മുല്ലപ്പെരിയാര്‍ ഉള്‍പ്പടെ ഡാമുകളില്‍ കനത്ത നീരൊഴുക്കാണ് ഉണ്ടാവുന്നത്. ഡാമുകളുടെ ജലനിരപ്പ് അപകടകരമാംവണ്ണം ഉയരുകയാണ്.