പാകിസ്ഥാനില്‍ വെള്ളപ്പൊക്കത്തില്‍ 50 മരണം

Posted on: August 4, 2013 9:37 pm | Last updated: August 4, 2013 at 9:51 pm
SHARE

pakistan floodലാഹോര്‍: കനത്ത പേമാരി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗ്രാമങ്ങളില്‍ ദുരിതം വിതച്ചു. ഇന്നലെ തുടങ്ങിയ മഴയില്‍ 50 പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. 50 പേര്‍ക്ക് പരുക്കേറ്റു.

നദികള്‍ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വ്യാപക കൃഷിനാശവും മേഖലയില്‍ ഉണ്ടായിട്ടുണ്ട്.

സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.