ഐ സി എഫ് തസ്‌കിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു

Posted on: August 4, 2013 2:24 pm | Last updated: August 4, 2013 at 9:26 pm
SHARE

കുവൈത്ത്: ”ഖുര്‍ആന്‍ വിളിക്കുന്നു” എന്ന സന്ദേശത്തില്‍ ഐ സി എഫ് കുവൈത്ത് കമ്മിറ്റി നടത്തിവരുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി റമളാന്‍ 23ന്, ആഗസ്റ്റ് ഒന്നിന് തസ്‌കിയത്ത് ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് സിറ്റിയിലെ മസ്ജിദ് അല്‍ ഉതൈ്വബിയില്‍ രാത്രി 11 മണിമുതല്‍ സുബ്ഹി വരെ നീണ്ട ഐ സി എഫ് നാഷനല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ ഹകീം ദാരിമി നേതൃത്വം നല്‍കി.

ഇഅ്തികാഫ്, ദിക്ര്‍, തസ്ബീഹ് നിസ്‌കാരം, നസ്വീഹത്ത് തുടങ്ങിയ വിവിധ പരിപാടികള്‍ കൊണ്ട് ധന്യമായ സദസ്സില്‍ ഐ സി എഫ് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി, വൈസ് പ്രസിഡണ്ടുമാരായ അഹ്മദ് സഖാഫി കാവനൂര്‍, ശുക്കൂര്‍ കൈപ്പുറം, സ്വാദിഖ് അഹ്‌സനി, മുഹമ്മദ് അല്‍ ഹസനി പാലക്കാട് എന്നിവര്‍ സംബന്ധിച്ചു. അഡ്വ. തന്‍വീര്‍, എം.പി.എം സലീം എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.