കൊറോണ വൈറസ്: തീര്‍ത്ഥാടകര്‍ മുന്‍കരുതല്‍ സ്വീകരിക്കണം

Posted on: August 4, 2013 8:57 pm | Last updated: August 4, 2013 at 8:58 pm
SHARE

ദോഹ: സഊദി അറേബ്യയില്‍ ഈയിടെ കണ്ടെത്തിയ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ നിന്നുള്ള ഉംറ ഹജ്ജ് തീര്‍ത്ഥാടകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി) അറിയിച്ചു. തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും പ്രതിരോധ നടപടികള്‍ കൈക്കൊള്ളണം. അസുഖമുള്ളവര്‍ ഡോക്ടര്‍മാരെ കണ്ട് വേണ്ട മരന്നുകള്‍ കൂടെ കരുതണം. സഊദിയില്‍ കണ്ടെത്തിയ ഈ രോഗം ഗള്‍ഫിലെ മറ്റു രാജ്യങ്ങളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.