മെട്രോ റെയില്‍ പാതയില്‍ സാങ്കേതിക തകരാറുകള്‍ യാത്രക്കാരെ വലക്കുന്നു

Posted on: August 4, 2013 8:36 pm | Last updated: August 4, 2013 at 8:36 pm
SHARE

dubai metroദുബൈ: മെട്രോ റെയില്‍പാതയില്‍ സാങ്കേതിക തകരാറുകള്‍ യാത്രക്കാരെ വലക്കുന്നു. വ്യാഴാഴ്ച രാത്രി പത്തോടടുത്ത് ചുവപ്പ് പാതയില്‍ 15 മിനിട്ടോളം ട്രെയിന്‍ വൈകി. ആയിരക്കണക്കിനു യാത്രക്കാര്‍ക്കാണ് സ്‌റ്റേഷനുകളില്‍ കാത്തുനില്‍ക്കേണ്ടിവന്നത്. യൂനിയന്‍ സ്‌റ്റേഷനിലേക്ക് ആളുകളെ കടത്തിവിട്ടതുമില്ല.
ഇന്നലെ രാവിലെ ബിസിനസ് ബേക്കു സമീപം കെട്ടിടത്തിനു തീപിടിച്ചതിനെ തുടര്‍ന്നാണത്രെ, ജാഫ്‌ലിയ സ്റ്റേഷന്‍ മണിക്കൂറുകളോളം അടച്ചിട്ടു. സ്റ്റേഷന് ഉള്ളിലെത്തിയവരെ സുരക്ഷാ ജീവനക്കാര്‍ ഒഴിപ്പിച്ചു. സാങ്കേതിക തകരാറാണ് കാരണമെന്ന് ആര്‍ ടി എ അധികൃതര്‍ പറയുന്നു. അതേസമയം, റാശിദിയ ഭാഗത്തേക്കുള്ള സര്‍വീസിനു തടസമുണ്ടായിരുന്നില്ല. ജാഫ്‌ലിയ, ഫസ്റ്റ് ഗള്‍ഫ് ബേങ്ക് സ്റ്റേഷനുകളിലെത്തിയവര്‍ ആര്‍ ടി എ ബസുകളെ ആശ്രയിച്ചു. രാവിലെയും വൈകുന്നേരവും കനത്ത തിരക്കാണ് ചുവപ്പു പാതയില്‍ അനുഭവപ്പെടുന്നത്. വാഹനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ പോലും മെട്രോയെയാണ് ആശ്രയിക്കുന്നത്.
സിവില്‍ ഡിഫന്‍സിന്റെ നിര്‍ദേശപ്രകാരമാണ് ഇന്നലെ രാവിലെ രാവിലെ രണ്ട് സ്റ്റേഷനുകള്‍ അടച്ചിട്ടതെന്ന് ആര്‍ ടി എ. സി ഇ ഒ അഹ്മദ് ഹാശിം ബഹ്‌റോസ്യാന്‍ പറഞ്ഞു.