തൊഴിലാളി ഒപ്പം താമസിച്ച ആളുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു

Posted on: August 4, 2013 8:33 pm | Last updated: August 4, 2013 at 8:33 pm
SHARE

ദുബൈ: ഒരേ മുറിയില്‍ മുമ്പ് താമസിച്ച തൊഴിലാളികൡ ഒരാള്‍ അപരന്റെ മുഖത്ത് മുന്‍വൈരാഗ്യത്താല്‍ തിളച്ച എണ്ണ ഒഴിച്ചു. ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരും എ സി പ്രവര്‍ത്തിപ്പിക്കുന്നതുമമായി ബന്ധപ്പെട്ട് വഴക്കടിക്കുക പതിവായിരുന്നു.

എണ്ണ ഒഴിച്ച തൊഴിലാളി എല്ലായിപ്പോഴും എ സി പ്രവര്‍ത്തിപ്പിക്കണമെന്ന് വാശിപിടിക്കുന്നതായിരുന്നു വഴക്കിന് കാരണം. തൊഴിലാളിയുമായുണ്ടായ അസ്വാരസ്യങ്ങളെക്കുറിച്ച് താമസസ്ഥലത്തെ സൂപ്പര്‍വൈസറോട് പരാതിപ്പെടുകയും പിന്നീട് മറ്റൊരു മുറിയിലേക്ക് മാറ്റുകയും ചെയ്തതിലുള്ള വിരോധം തീര്‍ക്കാനാണ് തൊഴിലാളി തിളച്ച എണ്ണ ഒഴിച്ചത്. അപമാനിക്കുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍വൈസര്‍ ഇടപെട്ട് റൂം മാറ്റിയതെന്ന ചിന്തയാണ് തൊഴിലാളിയെ ആക്രമിക്കുന്നതിലേക്ക് സഹപ്രവര്‍ത്തകനെ എത്തിച്ചത്.

മുഖത്തിന്റെ ഇടത് ഭാഗത്ത് ആഴത്തില്‍ പൊള്ളലേറ്റതായി ഫോറന്‍സിക് ഡോക്ടറും റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദുബൈ പോലീസ് ചര്‍ജു ചെയ്ത കേസില്‍ ദുബൈ ക്രിമിനല്‍ കോടതയില്‍ വാദം ആരംഭിച്ചിരിക്കയാണ്. മുന്‍ സഹമുറിയന്റെ മുഖം പൊളളലേറ്റ് വികൃതമായതായി കോടതി നിരീക്ഷിച്ചു. മുഖത്തിന് ചികിത്സിച്ച ഭേദമാക്കാന്‍ സാധിക്കാത്ത വൈരുപ്യവും സംഭവിച്ചതായാണ് മെഡിക്കല്‍ റിപോര്‍ട്ട്. ആക്രമിച്ച് സ്ഥിരമായ അംഗവൈകല്യം വരുത്തിയതിനാണ് പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.