Connect with us

Gulf

റമസാന്‍ കാമ്പയിന്‍: ഗുണം ലഭിച്ചത് 2,70,099 പേര്‍ക്ക്

Published

|

Last Updated

ദുബൈ: കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി(സി ഡി എ)യുടെ കീഴില്‍ നടപ്പാക്കിയ റമാസാന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഗുണം ലഭിച്ചത് 2,70,099 പേര്‍ക്ക്. 1,27,200 തൊഴിലാളികള്‍ക്ക് അതോറിറ്റിയുടെ കീഴില്‍ ഇതുവരെ ഇഫ്താര്‍ ഭക്ഷണം കൊടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് അതോറിറ്റിയുടെ യൂണിറ്റ് ഹെഡ് പളനി ബാബു വ്യക്തമാക്കി. 1,36,722 സമ്മാനങ്ങള്‍ നല്‍കി. 677 പേര്‍ക്ക് ഫോണ്‍ നല്‍കി. പല കമ്പനികളും നല്‍കിയ വിവിധ ഉല്‍പ്പന്നങ്ങളാണ് കാമ്പയിന്റെ ഭാഗമായി വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കനത്ത ചൂട് വകവെക്കാതെ നിരവധി പേര്‍ സന്നദ്ധ സേവനവുമായി ബന്ധപ്പെട്ട് സഹകരിച്ചതായി ദുബൈ വളണ്ടിയറിംഗ് സെന്റര്‍ തലവന്‍ ഹമാദ് അല്‍ ക്വയ്ദിയും പറഞ്ഞു. പദ്ധതിയുടെ സമാപന പരിപാടിയില്‍ 50 സന്നദ്ധ സേവകരാണ് പങ്കെടുത്തത്. വിവിധ കമ്പനികള്‍ നല്‍കിയ ഭക്ഷ്യവസ്തുക്കള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്ന ജോലിയാണ് ഇവര്‍ സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 28 ക്ലബ്ബുകള്‍ പരിപാടിയില്‍ സഹകരിച്ചതായി സി ഡി എ ലൈസന്‍സിംഗ് വിഭാഗം തലവന്‍ സാലിഹ് അലി അല്‍ മസ്മി വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest