ആര്‍ എസ് സി ലേബര്‍ ക്യാമ്പില്‍ വസ്ത്ര വിതരണം നടത്തി

Posted on: August 4, 2013 8:25 pm | Last updated: August 4, 2013 at 8:25 pm
SHARE

ഷാര്‍ജ: ‘അശരണരോടൊപ്പം’ പദ്ധതിയുടെ ഭാഗമായി ആര്‍ എസ് സി ഷാര്‍ജ സോണ്‍ എമിറേറ്റിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ വസ്ത്ര വിതരണം നടത്തി. ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഖാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് തലങ്ങളില്‍ നിന്നും വിവിധ വസ്ത്ര വിപണന സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങളാണ് വിതരണം ചെയ്തത്. മാസങ്ങളായി ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ക്ക് ഇത് വലിയ അനുഗ്രഹമായി. വസ്ത്രങ്ങളില്‍ നിന്ന് ഒരു വിഹിതം ഗവ. ചാരിറ്റി ബോക്‌സിലും നിക്ഷേപിച്ചു.
ഖുര്‍ആന്‍ വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ നടന്നുവരുന്ന റമസാന്‍ കാമ്പയിന്റെ ഭാഗമായി ആര്‍ എസ് സിക്കു കീഴില്‍ വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഫാറൂഖ് മണിയൂര്‍, അബ്ദുറഊഫ് റഹ്മാനി, ശബീര്‍ അലി, കെ സി കബീര്‍, നിസാര്‍, മസൂദ്, ഫാസില്‍, ഹസീബ് സംബന്ധിച്ചു.