തസ്‌കിയത്ത് ക്യാമ്പ്

Posted on: August 4, 2013 8:23 pm | Last updated: August 4, 2013 at 8:23 pm
SHARE

ഷാര്‍ജ: സെന്‍ട്രല്‍ ഐ സി എഫ്, ആര്‍ എസ് സി സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ഞായര്‍) രാത്രി 11 മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ ഷാര്‍ജ കാറ്റര്‍ പില്ലര്‍ ഹസ്സന്‍ ജാബിര്‍ മസ്ജിദില്‍ തസ്‌കിയത്ത് ക്യാമ്പ് നടക്കും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ബശീര്‍ ഫൈസി വെണ്ണക്കോട്, കബീര്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ ഹയ്യ് അഹ്‌സനി, അസൈനാര്‍ സഖാഫി സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 055-3930611.

ദുബൈ: ഐ സി എഫ്, ആര്‍ എസ് സി സത്‌വ സംഘടിപ്പിക്കുന്ന തസ്‌കിയത്ത് ക്യാമ്പ് ഇന്ന് (ഞായര്‍) രാത്രി 11ന് സത്‌വ വലിയപള്ളിയില്‍ നടക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സംബന്ധിക്കും. വിവരങ്ങള്‍ക്ക്: 050-3437339

ദുബൈ: ആര്‍ എസ് സി അല്‍ മുറാര്‍ യൂനിറ്റ് ബദ്ര്‍ അനുസ്മരണവും തസ്‌കിയത്ത് ക്യാമ്പും ഇന്ന് വൈകുന്നേരം നാലിന് അല്‍ ബുശ്‌റ റസ്റ്റോറന്റില്‍ നടക്കും. ആര്‍ എസ് സി ദുബൈ സോണ്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹകീം അല്‍ ഹസനി ബദ്ര്‍ അനുസ്മരണവും സംസ്‌കരണം എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാടും പ്രഭാഷണം നടത്തുമെന്ന് കണ്‍വീനര്‍ അറിയിച്ചു.

ദുബൈ: മുത്തീന ഐ സി എഫ് തസ്‌കിയത്ത് ക്യാമ്പ് ഇന്ന് (ഞായര്‍) തറാവീഹിനു ശേഷം മുത്തീന സുന്നി സെന്ററില്‍ നടക്കും. അബൂബക്കര്‍ സഖാഫി മണലിപ്പുഴ ആത്മീയ സംഗമത്തിനു നേതൃത്വം നല്‍കും. ഉത്‌ബോധനം, തസ്ബീഹ് നിസ്‌കാരം, ദിക്ര്‍ മജ്‌ലിസ് എന്നിവ നടക്കും. വിവരങ്ങള്‍ക്ക്: 050-7592709.
ദുബൈ: ഐ സി എഫ്, ആര്‍ എസ് സി ഹോര്‍ അല്‍ അന്‍സ് ആത്മീയ സംഗമം ഇന്ന് (ഞായര്‍) നടക്കും. യൂനുസ് ബാഖിര്‍ മസ്ജിദില്‍ രാത്രി 10.30നാണ് സംഗമം. തൗബ, തഹ്‌ലീല്‍, പ്രഭാഷണം, പ്രാര്‍ഥന എന്നിവക്ക് പി എസ് കെ മൊയ്തു ബാഖവി മാടവന നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: 055-3447685.