Connect with us

Ongoing News

രാജ്യത്തെ ഏറ്റവും വലിയ ഇഫ്താറിന് പ്രാര്‍ഥനാ നഗരി വേദിയായി

Published

|

Last Updated

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമത്തിനാണ് ഇന്ന് മലപ്പുറം സ്വലാത്ത് നഗര്‍ വേദിയായത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സ്വലാത്ത് നഗറിനെ ലക്ഷ്യമാക്കി എത്തിയ ലക്ഷക്കണക്കിനു വിശ്വാസികള്‍ ഇസ്‌ലാമിക സാഹോദര്യത്തിന്റെ മഹത്വം വിളംബരം ചെയ്ത് നോമ്പ് തുറന്നു. ഗ്രൗണ്ടുകളില്‍ പൊതുജനങ്ങള്‍ക്കും പ്രത്യേകം സജ്ജീകരിച്ച ഇഫ്താര്‍ ഖൈമയില്‍ പണ്ഡിതന്‍മാര്‍ക്കും ജനപ്രതിനിധികള്‍ക്കുമാണ് സൗകര്യമൊരുക്കിയിരുന്നത്.

പൊതുജന പങ്കാളിത്തത്തോടെയാണ് വിപുലമായ നോമ്പുതുറ സംഘടിപ്പിച്ചത്. ജില്ലക്കകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന് വീടുകളില്‍ തയ്യാറാക്കിയ പത്തിരിയുടെ ഒരു ഓഹരിയുമായാണ് വിശ്വാസികള്‍ സംഗമത്തിനെത്തിയത്. പരപ്പനങ്ങാടി ഏരിയയില്‍ നിന്ന് പത്ത് ലക്ഷത്തോളം പത്തിരിയും ചങ്കുവെട്ടി അബ്ദുല്‍ സലാം ബാഖവിയുടെ നേതൃത്വത്തില്‍ മൂന്ന് ലക്ഷചത്തില്‍ പരം പത്തിരിയും സ്വലാത്ത് നഗറിലെത്തി. എടവണ്ണപ്പാറ, കുറ്റാളൂര്‍, കരേക്കാട്, മുത്ത നൂര്‍, ഒളമതില്‍, ചീക്കോട്, കടലുണ്ടി, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നും പ്രത്യേകം വാഹനങ്ങളില്‍ പത്തിരിയെത്തി.

റമളാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ സ്വലാത്ത്‌നഗറില്‍ നടക്കുന്ന സമൂഹ നോമ്പുതുറയിലേക്ക് മലപ്പുറം മേഖലയിലെ ആയിരക്കണക്കിന് വീടുകളില്‍ നിന്നെത്തിക്കുന്ന പത്തിരിയും മറ്റു വിഭവങ്ങളുമാണ് വിളമ്പാറുള്ളത്.

Latest