നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ അഗ്നിബാധ

Posted on: August 4, 2013 8:18 pm | Last updated: August 4, 2013 at 8:18 pm
SHARE

ദുബൈ: ബിസിനസ് ബേയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ അഗ്നിബാധ. ശനിയാഴ്ച രാവിലെ ആറോടെയാണ് അഗ്നിബാധ. കെട്ടിടത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കാണാമായിരുന്നു. ദുബൈ മാള്‍ മെട്രോ സ്‌റ്റേഷനു സമീപമാണ് കെട്ടിടം. പരിസരപ്രദേശങ്ങളിലെ മെട്രോ സ്‌റ്റേഷനുകള്‍ രണ്ടു മണിക്കൂറോളം അടച്ചിട്ടു. കെട്ടിടത്തില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചു.
മെട്രോ പാതയോടു ചേര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിലാണ് അഗ്നിബാധ. ഡാന്യൂബ് ബില്‍ഡിംഗ്, റാക് ബേങ്ക് ബില്‍ഡിംഗ് എന്നിവയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. രാവിലെ ആറ് മുതല്‍ രാവിലെ ഒമ്പത് വരെ പോലീസും അഗ്നിശമനസേനയും വലയം തീര്‍ത്തിരുന്നു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ചില റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചുവപ്പ് പാതയില്‍ മെട്രോ സര്‍വീസ് സ്തംഭിച്ചു.