ഷാര്‍ജയില്‍ 191 നിയമലംഘകര്‍ പിടിയില്‍

Posted on: August 4, 2013 8:16 pm | Last updated: August 4, 2013 at 8:16 pm
SHARE

ഷാര്‍ജ: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 191 പേരെ ഷാര്‍ജ പോലീസ് പിടികൂടി. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവര്‍, ലൈസന്‍സില്ലാതെ തെരുവുകളില്‍ കച്ചവടം നടത്തുന്നവര്‍, നിയമവിരുദ്ധമായി നോട്ടീസുകള്‍ പതിക്കുന്നവര്‍ തുടങ്ങിയവരാണ് പിടിയിലായത്.
വിശുദ്ധ മാസത്തില്‍ യാചന നടത്തിയ 56 പേരും പിടിയിലായവരില്‍പെടുമെന്ന് പോലീസ് അറിയിച്ചു. പിടിക്കപ്പെട്ടവരില്‍ ഏഷ്യന്‍, അറബ് സ്ത്രീകളും ഉള്‍പ്പെടും. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന ചിലര്‍ വ്യാജ ഉത്പന്നങ്ങള്‍ തെരുവുകളില്‍ പ്രദര്‍ശിപ്പിച്ച് വില്‍പ്പന നടത്തുന്നത് പോലീസ് പിടികൂടി. ആരോഗ്യത്തിനു ഹാനികരമായ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തിയവരും പിടിയിലായവരില്‍പ്പെടും. അനധികൃതമായി കാര്‍ട്ടണുകളും ബോട്ടിലുകളും ശേഖരിച്ചവരും ഇതിലുണ്ട്.
സാമൂഹിക സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരത്തിലുള്ളവരുമായി ഒരു തരത്തിലും സഹകരിക്കരുതെന്നും ഇത്തരക്കാരെ പിടികൂടാന്‍ പോലീസുമായി സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here